മുഹമ്മദ് നബിയെയും ടിപ്പുവിനെയും കുറിച്ച്‌ വിദ്വേഷ പ്രസംഗം: മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
199

ബംഗലൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു സുല്‍ത്താനെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ മാദ്ധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റം ചേര്‍ത്താണ് സന്തോഷ് തിമ്മയ്യയെ അറസ്റ്റ് ചെയ്തത്.

വലതുപക്ഷം പിന്തുണ നല്‍കുന്ന ‘അസീമ’ എന്ന മാസികയുടെ എഡിറ്ററാണ് സന്തോഷ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്താഗതി പ്രകാരം ഭീകരവാദം നടത്തിയ ആളാണ് ടിപ്പു സുല്‍ത്താനെന്ന് സന്തോഷ് പറഞ്ഞു. ഹിന്ദുത്വ സംഘടനയായ പ്രഗ്ന്യാ കാവേരി നടത്തിയ ‘ടിപ്പു കരാള മുഖ അനാവരണ’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കേരളത്തില്‍ നിന്ന് കൊടകിലേക്ക് കുടിയേറിപ്പാ‍ര്‍ത്ത മുസ്ലിം-ഹിന്ദു വിഭാഗത്തിനിടയില്‍ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് സന്തോഷ് ശ്രമിച്ചതെന്ന് സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം സന്തോഷിനും കൂട്ടര്‍ക്കും പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 6ന് പരാതി നല്‍കിയെങ്കിലും ടിപ്പു ജയന്തിക്ക് ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സന്തോഷിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിലേക്ക് നിരവധി മുസ്ലിം സംഘടനകള്‍ മാര്‍ച്ച്‌ നടത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here