മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് നാളെ മഞ്ചേശ്വരം ഉദ്യാവരത്ത് തുടക്കമാകും

0
244

മഞ്ചേശ്വരം(www.mediavisionnews.in): ‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് നവംബര്‍ 24 ശനിയാഴ്ച മഞ്ചേശ്വരം ഉദ്യാവരത്ത് നിന്നും തുടക്കമാകും. കാസര്‍കോട്ട് നിന്നും തിരുവനന്തപുരം വരെ ഒരുമാസം നീണ്ടുനില്‍കുന്നതാണ് ‘യുവജന യാത്ര. യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.

ശനിയാഴ്ച്ച വൈകിട്ട് മൂന്നുമണിക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ നിന്നും പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ യുവജന യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, അബ്ദുസമദ് സമദാനി, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കും. വ്യത്യസ്ത ദിനങ്ങളില്‍ പലസ്ഥലങ്ങളിലായി ജാഥ കടന്നുപോകുമ്പോള്‍ മറ്റു മുസ്ലിം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here