മഞ്ചേശ്വരത്ത‌് ഹിന്ദുക്കൾക്ക‌് മാത്രമായി കായികമത്സരം സംഘപരിവാർ നീക്കം വർഗീയ ധ്രുവീകരണത്തിന്‌: സിപിഐ എം

0
222
കാസർകോട‌്(www.mediavisionnews.in): മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിൽ ബിജെപി  നേതൃത്വം നൽകുന്ന സ‌്പോർട‌്സ‌് ക്ലബ്ബുകൾ ഹിന്ദുക്കൾക്ക‌് മാത്രമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ‌്, കബഡി മത്സരങ്ങൾ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   പറഞ്ഞു. ജില്ലയിലെ  വടക്കൻ  മേഖലകളിൽ വർഗീയ ചേരിതിരിവ‌് സൃഷ‌്ടിക്കാൻ സംഘപരിവാർ ബോധപൂർവം സംഘടിപ്പിക്കുന്നതാണ‌് ഇത്തരം ടൂർണമെന്റുകൾ.  മഞ്ചേശ്വരം നിയമസഭ  ഉപതെരഞ്ഞെടുപ്പിലും  ലോകസഭാ തെരഞ്ഞെടുപ്പിലും വർഗീയ സംഘർഷമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത‌്.
ജില്ലയുടെ മതസൗഹാർദ്ദ പാരമ്പര്യത്തിന‌് തുരങ്കംവയ‌്ക്കുന്നതാണ‌് ബിജെപിയുടെ നടപടി.  ജനങ്ങളിൽ വർഗീയ ചേരിതിരിവുണ്ടാക്കി  രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനാണ‌്  ശ്രമിക്കുന്നത‌്.
ഒരു പ്രത്യേക മതത്തിൽപ്പെട്ടവർക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത‌് അത്യന്തം അപകടകരമാണ‌്. മഞ്ചേശ്വരം ബേക്കൂറിൽ  ബിജെപി നേതൃത്വത്തിലുള്ള ഹിരണ്യ ബോയ‌്സ‌് ക്ലബ‌് സംഘടിപ്പിക്കുന്ന അണ്ടർ 18 ക്രിക്കറ്റ‌് ടൂർണമെന്റിൽ ഹിന്ദുക്കളായ കളിക്കാർ മാത്രമുള്ള ടീമുകളെയേ പങ്കെടുപ്പിക്കുകയുള്ളൂവെന്നാണ‌്  നോട്ടീസ‌ിൽ പറയുന്നത‌്. 25ന‌് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന ടീമിലെ അംഗങ്ങൾക്ക‌് ആധാർ കാർഡും നിർബന്ധമാക്കിയിട്ടുണ്ട‌്. കേരള അതിർത്തിയായ ബെരിപദവിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ശ്രീദേവി സേവാസമിതി കഴിഞ്ഞ 10ന്‌  ഹിന്ദുക്കൾ  മാത്രമുള്ള ടീമുകളുടെ കബഡി മത്സരം നടത്തി. സംഘപരിവാറിന്റെ രാഷ‌്ട്രീയ പാപ്പരത്തമാണ‌് തെളിയുന്നത‌്. ഇതിനെ തുറന്നെതിർക്കാൻ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം. ഹിന്ദുക്കൾക്ക‌് മാത്രമായി ക്രിക്കറ്റ‌് ടൂർണമെന്റ‌് സംഘടിപ്പിക്കുന്ന ക്ലബ്ബിനോടുള്ള ബിജെപി നിലപാട‌്  വ്യക്തമാക്കണം.

ക്ലബ്ബിനെതിരെ കേസെടുത്ത‌് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചവരെ നിയമത്തിന‌് മുന്നിൽ കൊണ്ടുവരണം. മഞ്ചേശ്വരത്ത‌് ഭൂര‌ിപക്ഷ വർഗീയതയുടെ തീ ആളിക്കത്തിക്കാനുള്ള നീക്കമാണ‌് ബിജെപി നടത്തുന്നത‌്. മതനിരപേക്ഷ വിശ്വാസികൾ ഇതിനെതിരെ രംഗത്ത‌ുവരണം.  സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ‌്ചന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റ‌് അംഗം കെ ആർ ജയാനന്ദ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here