മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0
228

മഞ്ചേശ്വരം(www.mediavisionnews.in): സഹോദരനും സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മഞ്ചേശ്വരത്തെ പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിലാണ് സംഭവം.

സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഇര്‍ഫാന്‍ മുങ്ങിത്താഴുകയായിരുന്നു. പേടിച്ചരണ്ട മറ്റു കുട്ടികള്‍ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇര്‍ഫാനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം ദാറുല്‍ഹുദാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍. പിതാവ് ഇബ്രാഹിം മാസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതം മൂലം മുംബൈയില്‍ വെച്ച് മരണപ്പെട്ടത്. ഇര്‍ഫാന് അഞ്ച് സഹോദരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here