മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു ലീഗ്‌ തയ്യാര്‍: കെ പി എ മജീദ്‌

0
226

കാസര്‍കോട്‌ (www.mediavisionnews.in): മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനു മുസ്ലീം ലീഗ്‌ തയ്യാറാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗു പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും വൈകിട്ട്‌ ചേരുന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുക്കാനെത്തിയ അദ്ദേഹം ഗസ്റ്റ്‌ ഹൗസിലാണ്‌ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്‌.

പി ബി അബ്‌ദുല്‍ റസാഖിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ്‌ കേസ്‌ പിന്‍വലിക്കാന്‍ ഹര്‍ജിക്കാരനായ കെ സുരേന്ദ്രന്‍ തയ്യാറാകണം. മുസ്ലീംലീഗ്‌ ഉപതെരഞ്ഞെടുപ്പിനു തയ്യാറാണ്‌- അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിമാരായ കെ എം ഷാജി എം എല്‍ എ, കെ എസ്‌ ഹംസ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

89 വോട്ടുകള്‍ക്കാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു പി ബി അബ്‌ദുല്‍ റസാഖ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ 259 കള്ള വോട്ടുകള്‍ ചെയ്‌തുവെന്നു കാണിച്ചാണ്‌ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കേസ്‌ തുടരുമെന്ന നിലപാടാണ്‌ ഹര്‍ജിക്കാരന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്‌.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here