പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടക്കാന്‍ പണമില്ലെന്ന് പറഞ്ഞു; യുവാവിനെ കയ്യേറ്റം ചെയ്ത് എസ്‌ഐ(വീഡിയോ)

0
227

കണ്ണൂര്‍(www.mediavisionnews.in): പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരില്‍ കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്‌ഐയുടെ കയ്യേറ്റം. എസ്‌ഐ രാഘവന്‍ യുവാവിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. യുവാവിന്റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

പിഴയടയ്ക്കാന്‍ ഇപ്പോള്‍ പണമില്ലെന്ന് യുവാവ് പറയുമ്പോള്‍ കഴുത്തിന് പിടിച്ചു തള്ളുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് വീഡിയോയിലുള്ളത്. തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറയുമ്പോഴാണ് തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. വീണ്ടും വാക്കുതര്‍ക്കം തുടര്‍ന്നു. പിഴ എഴുതി തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്.

സ്ഥലത്തെ എസ്‌ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here