ലണ്ടന്‍ (www.mediavisionnews.in): ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സാണ് നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യമുള്ള താരം. ഇത് വെറുതെ പറയുന്നതല്ല, ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് തവണയാണ് വിക്കറ്റായിട്ടും നോബോളായിരുന്നതിനാല്‍ സ്റ്റോക്ക്‌സിന് ജീവന്‍ തിരിച്ചു കിട്ടിയത്. രണ്ട് തവണയും താരത്തിന് രക്ഷയായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സണ്ടകന്റെ നോബോളുകള്‍.
Watch “Sandakan_edit_1” on #Vimeo https://t.co/lreDoAAL6B
— Sports Freak (@SPOVDO) November 27, 2018
നാല് ഓവറുകള്‍ക്കിടയിലായിരുന്നു സ്റ്റോക്ക്‌സിന് രണ്ട് തവണ ജീവന്‍ തിരിച്ചു കിട്ടിയത്. ആദ്യ സംഭവം സ്റ്റോക്ക്‌സ് 22 റണ്‍സെടുത്ത് നില്‍ക്കുമ്പോളായിരുന്നു. സണ്ടകന്റെ പന്തില്‍ സ്റ്റോക്ക്‌സ് ഒരു കവര്‍ ഡ്രൈവിനായി നടത്തിയ ശ്രമം കൃത്യമായി ഫീല്‍ഡറുടെ കൈപ്പിടിയില്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ ആ പന്ത് നോബോളായിരുന്നോയെന്ന് സംശയമുണ്ടായിരുന്ന അമ്പയര്‍മാര്‍ മൂന്നാം അമ്പയറുടെ സഹായം തേടുകയും പരിശോധനയില്‍ അത് നോബോളാണെന്ന് തെളിയുകയുമായിരുന്നു. തുടര്‍ന്ന് വിക്കറ്റ് തിരിച്ചുകിട്ടിയ സ്റ്റോക്ക്‌സ് 32 റണ്‍സെത്തി നില്‍ക്കുമ്പോളായിരുന്നു അടുത്ത സംഭവം.
ഇത്തവണ സ്ലിപ് ഫീല്‍ഡര്‍ക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു സ്റ്റോക്ക്‌സ് പുറത്തായത്. എന്നാല്‍ ഇത്തവണയും അമ്പയര്‍ക്ക് അത് നോബോളാണോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പുനപരിശോധനയില്‍ അത് നോബോളാണെന്ന് തെളിയുകയും ചെയ്തു. ഇങ്ങനെ നാലോവറിനിടയ്ക്ക് രണ്ട് തവണയാണ് നഷ്ടപ്പെട്ട ജീവന്‍ സ്റ്റോക്ക്‌സിന് തിരിച്ചു കിട്ടിയത്.