ദുബായിൽ മലയാളികളെ തേടി വീണ്ടും ‘മിലേനിയം’ ഭാഗ്യം; 7 കോടി രൂപ സമ്മാനം ലഭിച്ചത് സുഹൃത്തുക്കള്‍ക്ക്

0
186

ദുബായ്(www.mediavisionnews.in): ദുബായിലെ ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനിയര്‍ നറുക്കെടുപ്പില്‍ മലയാളികളെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു. കൊല്ലം മേക്കോണ്‍ കുഴിവിള വീട്ടില്‍ നൗഷാദ് സുബൈറി (46)നെയും ഒന്‍പതു ചങ്ങാതിമാരെയുമാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7 കോടിയിലേറെ രൂപ)ആണ് സമ്മാനമായി ലഭിച്ചത്.

ദുബായില്‍ കെമിക്കല്‍ കമ്പനി ജീവനക്കാരനായ നൗഷാദിന്റെ പേരില്‍ കൂട്ടുകാര്‍ തുല്യമായി പണമിട്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. തുക തുല്യമായി പങ്കിട്ടെടുക്കുമെന്നും സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും നൗഷാദ് അറിയിച്ചു.

മലപ്പുറം സ്വദേശികളായ രഘു, പ്രദീപ്, സുരേഷ്, കോട്ടയം സ്വദേശികളായ ഷബീര്‍, നാസര്‍, പത്തനംതിട്ട സ്വദേശി ചാര്‍ലി എന്നിവരാണ് മറ്റ് ഭാഗ്യവാന്മാര്‍. രണ്ടു സിറിയക്കാരും ഒരു ഫിലിപ്പീന്‍സ്‌കാരനുമാണ് മറ്റ് സുഹൃത്തുക്കള്‍.

ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും മലയാളികള്‍ക്കാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here