തൗഫീഖ് ഉപ്പള പിഡിപിയിൽ നിന്നും രാജിവെച്ചു

0
268

മഞ്ചേശ്വരം(www.mediavisionnews.in):: പിഡിപി മംഗൽപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി തൗഫീഖ് ഉപ്പള പിഡിപിയിൽ നിന്നും രാജിവെച്ചു. പിഡിപി മഞ്ചേശ്വരം മണ്ഡലം കൺവീനറായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

‘അവർണ്ണാർക്കധികാരം, പീഡിതർക്ക് മോചനം’ എന്ന മുദ്രാവാക്യവുമായി 1993 ൽ രൂപീകൃതമായ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഇന്ന് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വലിയ മുന്നേറ്റങ്ങളോ, ചലനങ്ങളോ ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് തൗഫീഖ് മീഡിയവിഷനോട് പറഞ്ഞു.

രാഷ്ട്രീയ ഗൂഡാലോചനയുടെ ബലിയാടായി രോഗങ്ങളാൽ പ്രയാസപ്പെട്ട് ബംഗളൂരുവിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയോട് ആദരവും ബഹുമാനവുമുണ്ടെന്നും, ജില്ലാ കമ്മിറ്റിയിലെയും, മണ്ഡലത്തിലേയും വ്യക്തി താൽപര്യ നേതാക്കൾ കാരണം പാർട്ടി ഉപേക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും, ജില്ലാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും, ആലോചിച്ച് ഭാവിരാഷ്ട്രീയം തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here