ചരിത്രമെഴുതി പാകിസ്ഥാന്‍, ആര്‍ക്ക് തകര്‍ക്കാനാകും ഈ റെക്കോഡ്

0
405

ദുബായ് (www.mediavisionnews.in):ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി പാകിസ്ഥാന്‍ ടീം. ന്യൂസിലന്‍ഡിനെ രണ്ടാം ടി20യിലും തകര്‍ത്ത് തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടം പാകിസ്ഥാന്‍ സ്വന്തം പേരിലെഴുതി.

ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ വെച്ച് നടന്ന രണ്ടാംടി20 മത്സരത്തില്‍ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയം ആഘോഷിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ 2-0ത്തിന് അവര്‍ പരമ്പര ഉറപ്പിച്ചു.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റണ്‍സ് വീതമെടുത്ത ഓപ്പണര്‍ കോളിന്‍ മണ്‍ റോ, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദി യായിരുന്നു പാക് ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

തുടര്‍ന്ന് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അനാസായം വിജയത്തിലെത്തുകയായിരുന്നു. പാകിസ്ഥാനായി ഓപ്പണര്‍മാരായ ഫഖര്‍ സമാന, ബാബര്‍ അസമും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 4.4 ഓവറില്‍ 40 റണ്‍സ് പിറന്നു. പിന്നാലെ ബാറ്റിംഗിനെത്തിയ ആസി ഫ് അലി 38 റണ്‍സെടുത്തും, മൊഹമ്മദ് ഹഫീസ് 34 റണ്‍സെടുത്തും മികവ് കാട്ടിയപ്പോള്‍ പാകിസ്ഥാന്‍ അവസാന ഓവറില്‍ ജയത്തിലെത്തുകയായിരുന്നു.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here