‘ഖത്തര്‍ തളര്‍ത്താനാവാത്ത ശക്തി’; ഉപരോധത്തെ അതിജീവിച്ച ഖത്തറിനെ പുകഴ്ത്തി എെ.എം.എഫ്

0
235

ഖത്തര്‍ (www.mediavisionnews.in) :ഖത്തറിന്‍റെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി അന്താരാഷ്ട്ര നാണയ നിധി. ഉപേരാധ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിജയം കണ്ടതായി ഐ.എം.എഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 2.6 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്നും ഐ.എം.എഫ് പ്രതിനിധി സൂചിപ്പിച്ചു

ഐ.എം.എഫ് മിഡിലീസ്റ്റ് ഡയറക്ടര്‍ ജനറല്‍ ജിഹാദ് അസ്ഗൂറാണ് ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രശംസിച്ചത്. ഉപരോധത്തിനിടയിലും സാമ്പത്തിക ഭദ്രത തകരാതെ നിലനിര്‍ത്തനായതും സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും രാജ്യം സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപരോധം കാരണമായി ഉണ്ടാകാന്‍ സാധ്യതയുളള പ്രതിസന്ധിയെ വളരെ കൃത്യമായി നേരിടാന്‍ രാജ്യത്തിന് സാധിച്ചത് ഭരണകൂടത്തിന്റെ മികച്ച നേട്ടമാണ്. വാണിജ്യ മേഖലയിലെ ഉദാരവല്‍ക്കരണം, നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണം, രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന നയരൂപീകരണം എന്നിവയാണ് കടുത്ത പ്രതിസന്ധിയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ സഹായിച്ചതെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2022 ദോഹ ലോക കപ്പിന് മുന്നോടിയായി സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കരണം സമ്പദ്ഘടനക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കി. ഇതിന് പുറമെ ആഗോള തലത്തില്‍ എണ്ണക്കും പ്രകൃതി വാതകത്തിന് വില വര്‍ദ്ധിച്ചതും ഖത്തറിന് വലിയ നേട്ടമായതായും ഐ.എം.എഫ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ ദോഹ സന്ദര്‍ശിച്ച ഐ.എം.എഫ് സംഘം വിലയിരുത്തിയതിലും വേഗതയിലാണ് രാജ്യം സാമ്പത്തിക സ്ഥിതരയിലത്തെിയത്. അടുത്ത സാമ്പത്തിക വര്‍ഷം 2.6 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നും ജിഹാദ് അസ്ഗൂര്‍ വ്യക്തമാക്കി.

ഇത് രണ്ടാം വണയാണ് ഐ.എം.എഫ് ഉന്നത ഉദ്യോഗസ്ഥന്‍ ഖത്തറിന്റെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി സംസാരിക്കുന്നത്. നേരത്തെ മാര്‍ച്ചില്‍ ദോഹ സന്ദര്‍ശിച്ച സംഘവും രാജ്യം സ്വീകരിച്ച പരിഷ്ക്കരണ നടപടിയെ പ്രശംസിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here