കെ.സുരേന്ദ്രന് ഉപാധികളോടെ പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു; രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി

0
189

റാന്നി (www.mediavisionnews.in): ബിജെപി നേതാവ് കെ.സുരേന്ദ്രന് ഉപാധികളോടെ പത്തനംതിട്ട കോടി ജാമ്യം അനുവദിച്ചു. രണ്ട് മാസത്തേക്ക് സുരേന്ദ്രന്‍ റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. 50000 രൂപയുടെ ജാമ്യത്തുകയും കെട്ടിവയ്ക്കണം. കണ്ണൂരില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല.

സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. 69 പേരും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

പൊലീസ് നിരോധനം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രന്‍. ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ നിയന്ത്രണങ്ങളാണ് സന്നിധാനത്ത് അടക്കം പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. രാത്രി ദര്‍ശനത്തിനുളള സമയം കഴിഞ്ഞാല്‍ ഒരാളെ പോലും നിലയ്ക്കലില്‍ നിന്ന് പൊലീസ് കടത്തി വിടുന്നില്ല. ദര്‍ശന സമയം കഴിഞ്ഞാണ് ഇരുമുടിക്കെട്ടുമായി കെ.സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തിയത്. ഇതോടെ പോലീസ് തടഞ്ഞു.

എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള പൊലീസിനോട് തര്‍ക്കിച്ചും പൊലീസിനെ മറികടന്ന് മുന്നോട്ട് പോകാനും ശ്രമിച്ചതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക അടക്കമുളള വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ കെ സുരേന്ദ്രന്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ നോട്ടീസ് നല്‍കിയിട്ടും കെ സുരേന്ദ്രന്‍ തുടര്‍ച്ചയായി ഹാജരാകുന്നതില്‍ വീഴച വരുത്തി. ഇതോടെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. സുരേന്ദ്രന് എതിരെയുളള അറസ്റ്റ് വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്ക് സുരേന്ദ്രനേയും കൊണ്ടുളള യാത്രയ്ക്ക് ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം കൊട്ടരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here