കെ.എം ഷാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കേസില്‍ അകപ്പെട്ട് വീണാ ജോര്‍ജും; വോട്ട് പിടിക്കാന്‍ മതവും മതചിഹ്നങ്ങളും ഉപയോഗിച്ചുവെന്ന് പരാതി

0
215

തിരുവനന്തപുരം(www.mediavisionnews.in): തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വര്‍ഗീയത ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ സംഭവത്തിന് സമാന കുരുക്കില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും. നിലവില്‍ കെ എം ഷാജിക്ക് എതിരായ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. മതം ഉപയോഗിച്ച് വോട്ട് പിടിച്ച് തിരഞ്ഞെടുപ്പ് ജയിച്ചതായിട്ടാണ് വീണാ ജോര്‍ജിനെതിരെയുള്ള പരാതി.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയിരുന്ന അഡ്വ. വി ആര്‍ സോജിയാണ് പരാതിക്കാരന്‍. വോട്ട് പിടിക്കാന്‍ മതവും മതചിഹ്നങ്ങളും വീണാ ജോര്‍ജ് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു. വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും സഹിതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ലഘുലേഖയിലും സമാനമായ ചിത്രം ഉള്‍പ്പെടുത്തി വീണാ ജോര്‍ജ് വോട്ടു തേടിയെന്നു പരാതിക്കാരന്‍ ആരോപിക്കുന്നു.

2017 ഏപ്രില്‍ 12ന് ഹൈക്കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സോജി സുപ്രീംകോടതില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here