കെ എം ഷാജി സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്

0
196

തിരുവനന്തപുരം(www.mediavisionnews.in):അഴീക്കോട് എംഎല്‍.എ കെ എം ഷാജി നിയമസഭാംഗമല്ലാതായി. ഇക്കാര്യം നിയമസഭാ സെക്രട്ടറിയാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി നല്‍കിയ സേ്റ്റയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 24 മുതല്‍ ഹൈക്കോടതി വിധി പ്രാബല്യത്തില്‍ വന്നു അതിന്റെ അടിസ്ഥാനത്തില്‍ കെ എം ഷാജി നിയമസഭാംഗമല്ലാതായെന്ന സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്

ഇതോടെ എംഎല്‍എയെന്ന രീതിയിലുള്ള അധികാരം കെ എം ഷാജിക്ക് നഷ്ടമായി. നിയമസഭയില്‍ എംഎല്‍എയെന്ന രീതിയില്‍ പ്രവേശിക്കുന്നതിനും കെ എം ഷാജിക്ക് സാങ്കേതിക തടസമുണ്ട്. നാളെ നിയമസഭാ ചേരുന്ന സാഹചര്യത്തില്‍ കെ എം ഷാജി കോടതിയെ സമീപിക്കുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ഇത്തവണ 13 ദിവസം സഭ ചേരും. നിലവില്‍ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി നിയമസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഈ വിധി സേറ്റ ചെയ്ത ഉത്തരവ് കിട്ടണമെന്നാണ് നിയമസഭ സെക്രട്ടറിയുടെ നിലപാടെന്ന് അറിയുന്നു.

അതേസമയം അഴീക്കോട് എം.എല്‍.എ, കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ സംബന്ധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാക്കാലുള്ള നിരീക്ഷണങ്ങള്‍ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. കോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തെ തള്ളികളയുന്നത് പുതിയ നിയമയുദ്ധത്തിന് കാരണമാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here