കാസര്‍കോട് സ്വദേശിയായ റിട്ട. കര്‍ണാടക ഹൈക്കോടതി ജഡ്ജ് എ.എം ഫാറൂഖ് അന്തരിച്ചു

0
201

കാസര്‍കോട് (www.mediavisionnews.in): ബംഗളൂരു: റിട്ടയേര്‍ഡ്‌ കര്‍ണ്ണാടക ഹൈക്കോടതി ജഡ്‌ജ്‌ എ.എം ഫാറൂഖ്‌ (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗ്‌ളൂരുവിലാണ്‌ അന്ത്യം ഉണ്ടായത്‌. കാസര്‍കോട്‌, മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ്‌. കാസര്‍കോട്‌, ബംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എ.എം.ഫാറൂഖ്‌ കര്‍ണ്ണാടകയിലെ മികച്ച അഭിഭാഷകനായി മാറിയത്‌ വളരെ വേഗത്തിലായിരുന്നു.

1995 മുതല്‍ 2005 വരെ കര്‍ണ്ണാടക ഹൈക്കോടതി ജഡ്‌ജി ആയി സേവനമനുഷ്‌ഠിച്ചു. മുന്‍ എം.എല്‍.എയും പരേതനുമായ ടി.എ. ഇബ്രാ ഹിമിന്റെ മകള്‍ ടി.ഇ. ബീഫാത്തിമയാണ്‌ ഭാര്യ. ആയിഷസുരയ്യ, ഡോ.സൈനബ ഫര്‍സാന, അബ്‌ദുല്‍ മനാഫ്‌, ഖൈസര്‍ ഇബ്രാഹിം മക്കളും എ.എം തൗഫീഖ്‌, എ.ഫസല്‍, എ.എം സിറാജുദ്ദീന്‍, എ.എം. ഹുസൈന്‍, ഖിലാബ്‌ സുബൈര്‍, ഖദീജ, സൈനബ സഹോദരങ്ങളുമാണ്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here