കൊച്ചി(www.mediavisionnews.in): ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. പോഷക ഗുണങ്ങളില്‍ കോഴിയിറച്ചിയെ വെല്ലുന്നതാണ് കാടയിറച്ചി. ഇറച്ചി പോലെ തന്നെയാണ് കാട മുട്ടയും. കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന മുട്ടയാണ് കാട മുട്ട.കാടകൾ വർഷത്തിൽ മുന്നൂറോളം മുട്ടകൾ നൽകുന്നു. കാട മുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിന്റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും.
ആസ്ത്മ ചികിത്സക്ക് കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാട മുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്ത്മയെ ചെറുക്കുന്നത്. സെലീനിയം, സെലീനോ പ്രോട്ടീൻ ആയി കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന തോതിലെ വിറ്റാമിൻ എ യും. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ ഒമേഗാ-3, ഒമേഗാ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ (ഇൻഫ്ലമേഷൻ) തടയുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളും റെറ്റിനോൾ എന്ന മൃഗജന്യമായ വിറ്റാമിൻ എ യും ആസ്ത്മ തടയുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശേഷിയെ വീണ്ടെടുക്കുന്നു. ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ കാടമുട്ട സഹായകമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നത്.
കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, , പ്രസവാനന്തര ചികിത്സ, കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, പ്രമേഹം, അമിതവണ്ണം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം കാടമുട്ട ഔഷധമാണ്. വെറും വയറ്റിൽ പച്ച മുട്ടയാണ് കഴിക്കേണ്ടത്. വേവിച്ചാൽ വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.