ആവേശമുണർത്തി ബായാർ മുജമ്മഅ് മീലാദ് റാലി ഉപ്പളയിൽ സമാപിച്ചു

0
232

ബായാർ(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ ഒരു.മാസം നീണ്ടു നിൽക്കുന്ന “ഹുബ്ബു്റസൂൽ “മീലാദ് കാമ്പയിനിന്റെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന മീലാദ് ഘോഷ യാത്ര ഉപ്പളയിൽ ആവേശമായി . ഉച്ചയ്ക്ക് 2 മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ മണ്ണംകുഴിയിലേക്ക് ആനയിച്ചു . 4 മണിക്ക് മണ്ണംകുഴി മഖാം സിയാറത്തിന്ന് അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി നേതൃത്വം നൽകി. ഉപ്പള ടൗണിൽ സമാപിക്കുന്ന ഘോഷ യാത്രയ്ക്ക് വിവിധ സ്ഥാപനങ്ങളിൽ നീന്നും പരിശീലനം സിദ്ധിച്ച അനവധി സ്കൗട്ട് കേഡറ്റുകളും ദഫ് സംഘങ്ങളും മാറ്റ് കൂട്ടി .

സമസ്ത കേന്ദ്ര മുശാവറ അംഗം ഷറഫുൽ ഉലമാ അബ്ബാസ് മുസ്‌ലിയാർ, അസ്സയ്യിദ് ആറ്റക്കോയ തങ്ങൾ ബാഹസൻ, അസ്സയ്യിദ് ജലാലുദ്ധീൻ അൽബുഖാരി,അസ്സയ്യിദ് മുഹ്‌സിൻ സൈദലവിക്കോയ അൽബുഖാരി കുഞ്ചിലം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,ഹമീദ് മൗലവി ആലംപാടി, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ഖാദിർ സഖാഫി കട്ടിപ്പാറ, ഉമർ സഖാഫി മുഹിമ്മാത്ത് , അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, അശ്‌റഫ് സഅദി ആരിക്കാടി , ജമാലുദ്ദീൻ സഖാഫി ആദൂർ , സാദിഖ് ആവളം, നിയാസ് സഖാഫി ആനക്കൽ, അഷ്‌റഫ് സഅദി മല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here