ആരാധകർ കട്ടക്കലിപ്പിൽ, റഫറിക്കും ഐഎസ്എല്ലിനും പൊങ്കാല മേളം

0
236

പുനെ (www.mediavisionnews.in) :ഐഎസ്എല്ലിൽ ഇന്നലെ പൂനെ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ നിരവധി പിഴവുകൾ വരുത്തിയ റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം തിളക്കുന്നു. റഫറി ഓം പ്രകാശ് താക്കൂറിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് ആരാധകർ തങ്ങളുടെ ദേഷ്യം തീർക്കുന്നത്. ഇതിനു പുറമേ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളിലും ആരാധകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്‌. ഐഎസ്എൽ റഫറിയിങ്ങിന്റെ നിലവാരം ഉയർത്തണമെന്നും ഇത്തരം തെറ്റുകൾ ഇനിയൊരു മത്സരത്തിലും ഉണ്ടാവരുതെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. എല്ലാ പോസ്റ്റുകളിലും ആംഗ്രി റിയാക്ഷൻ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിലാണ് ഫുട്ബോളിനു തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. കിർക്മറെവികിന്റെ ഷോട്ട് പൂനെ പോസ്റ്റിലേക്കു പോകുന്നത് അൽഫാരോ കൈ കൊണ്ടു പിടിച്ചു നിർത്തുകയായിരുന്നു. ലൈൻ റഫറി ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും മെയിൽ റഫറി ഗോൾ അനുവദിക്കുകയും പിന്നീടത് പിൻവലിക്കുകയുമായിരുന്നു. അതു ഗോൾ ലൈൻ കടക്കാത്തതു കൊണ്ടാണ് ഗോൾ അനുവദിക്കാതിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽട്ടിയും അൽഫാരോക്കു ലഭിക്കേണ്ട ചുവപ്പുകാർഡും റഫറി നൽകിയില്ല.

 

മത്സരത്തിന്റെ രണ്ടാം പകുതിയിൽ അനാവശ്യമായി ഒരു പെനാൽട്ടി പൂനെക്കു നൽകിയും റഫറി ബ്ലാസ്റ്റേഴ്സിനു പണി കൊടുത്തു. എന്നാൽ അൽഫാരോ എടുത്ത പെനാൽട്ടി ലക്ഷ്യം കണ്ടില്ല. അതു ഗോളായി മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നെങ്കിൽ ആരാധകരുടെ കലിപ്പിന്റെ അളവ് ഇനിയുമുയരുമായിരുന്നു. മത്സരത്തിൽ കിർക്മാറെവിക് രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. തുടർച്ചയായ നാലാം മത്സരത്തിലും സമനില വഴങ്ങി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് കൊമ്പന്മാർ.

 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here