ദില്ലി (www.mediavisionnews.in):അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിവിധ സര്‍വ്വെ ഫലങ്ങള്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ സി- വോട്ടറിന്റെ സര്‍വ്വെ ഫലവും സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഛത്തിസ്‍ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. അതേസമയം മിസോറാമില്‍ സര്‍വ്വെ പ്രകാരം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വ്വെ പ്രകാരം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. രാജസ്ഥാനില്‍ 145 സീറ്റുകളില്‍ വിജയിച്ച് വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി 45 സീറ്റുകളില്‍ ചുരുങ്ങുമെന്നും സര്‍വ്വെ പറയുന്നു.
അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 116 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. ഇവിടെ ബി.ജെ.പി 107 സീറ്റുകള്‍ നേടും. തെലങ്കാനയില്‍ കോണ്‍ഗ്രസ്- ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു.
ഛത്തിസ്‍ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പി 43ഉം കോണ്‍ഗ്രസ് 41ഉം സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം മിസോറാമില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും സോറാം പീപ്പിള്‍സ് മൂവ്മെന്‍റ് 9 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെഫലം.
നവംബര്‍ 12നും ഡിസംബര്‍ ഏഴിനുമിടയിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും.