ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ ; വീഡിയോ വൈറലാവുന്നു

0
196

ഐസോള്‍(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം.

ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും താഴെ വീണുകിടക്കുന്ന അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കുകയും ചെയ്തു. അതേസമയം അദ്ദേഹത്തിന് കാര്യമായി പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

പടിഞ്ഞാറന്‍ മിസോറാമിലെ ചക്കാമ ആദിവാസികള്‍ക്കിടയില്‍ ബി.ജെ.പിക്ക് കാര്യമായി സ്വാധീനമുണ്ട്. ചക്കാമ വിഭാഗക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കാനാണ് അമിത് ഷാ അവിടെ എത്തിയത്.

അതേസമയം അമിത് ഷായുടെ വീഴ്ചയെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ ട്രോളുന്നുണ്ട്. സര്‍ക്കാരിനെ വലിച്ചുതാഴെയിടുന്നത് ഇങ്ങനെയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here