സിപിഐ എം മഞ്ചേശ്വരം മണ്ഡലം ജാഥ ഇന്ന്‌ ഹൊസങ്കടിയിൽ സമാപിക്കും

0
213

ഉപ്പള(www.mediavisionnews.in): കേരളത്തെ വർഗീയ ഭ്രാന്താലയമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തുറന്നുകാണിച്ചും സമൂഹമനഃസാക്ഷി ഉണർത്തിയുമുള്ള സിപിഐ എം മണ്ഡലം കാൽനട ജാഥകൾക്ക്‌ എങ്ങും ആവേശകരമായ വരവേൽപ്‌. കാഞ്ഞങ്ങാട്‌, മഞ്ചേശ്വരം മണ്ഡലം ജാഥകളാണ്‌ പൊരിവെയിലിനെ വകവെക്കാതെ പ്രയാണം നടത്തുന്നത്‌. ജനവിരുദ്ധ മോഡി ഭരണം തുലയട്ടെ, ജനപക്ഷ എൽഡിഎഫ്‌ ഭരണത്തെ പിന്തുണക്കുക, വർഗീയത നശിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ്‌ ജാഥാപ്രയാണം.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഡോ. വി പി പി മുസ്‌തഫ നയിക്കുന്ന മഞ്ചേശ്വരം മണ്ഡലം ജാഥ നാലുദിവസത്തെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് ഹൊസങ്കടിയിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.

തിങ്കളാഴ്‌ച രാവിലെ മുളിഗദെയിൽനിന്നാണ്‌ ജാഥയുടെ പര്യടനം തുടങ്ങിയത്‌. സപ്‌തഭാഷാ സംഗമ ഭൂമിയിൽ ഓരോ കേന്ദ്രത്തിലും നിരവധി പേരാണ്‌ വരവേൽക്കാൻ എത്തിയത്‌. മുളിഗദെയിൽ സക്കറിയ സ്വാഗതം പറഞ്ഞു. പൂവണി അധ്യക്ഷനായി. ബായാറിൽ പുരുഷോത്തമ സ്വാഗതം പറഞ്ഞു. അസ്‌ബീർ അധ്യക്ഷനായി. ലാൽബാഗിൽ അഹമ്മദ്‌ ഹുസൈൻ സ്വാഗതം പറഞ്ഞു. മഹാബല ഷെട്ടി അധ്യക്ഷനായി. പൈവളിഗെയിൽ സദാനന്ദ സ്വാഗതം പറഞ്ഞു. സുന്ദര അധ്യക്ഷനായി. ജോഡ്‌ക്കരയിൽ സുന്ദര അമ്പിക്കാന സ്വാഗതം പറഞ്ഞു. ദാസപ്പ പൂജാരി അധ്യക്ഷനായി. ബേക്കൂരിൽ ഉമേഷ്‌ ഷെട്ടി ്വാഗതം പറഞ്ഞു. സതീശ അധ്യക്ഷനായി. സമാപന കേന്ദ്രമായ ഉപ്പള ടൗണിൽ രവീന്ദ്ര ഷെട്ടി അധ്യക്ഷനായി. സാബിക്‌ ചെറുകോളി സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാലീഡറെ കൂടാതെ മാനേജർ കെ ആർ ജയാനന്ദ, പി രഘുദേവൻ, സി എ സുബൈർ, അബ്ദുൾ റസാഖ്‌ ചിപ്പാർ, എസ്‌ സുധാകരൻ, ബാലകൃഷ്‌ണ ഷെട്ടിഗർ, പുരുഷോത്തമ, ശങ്കർ റൈ, സുബ്ബണ്ണ ആൾവ എന്നിവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here