സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്

0
216

കോഴിക്കോട്(www.mediavisionnews.in): പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ ആര്‍.എസ.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. കേസില്‍ ആദ്യം അറസ്റ്റിലായ ആളാണ് സുധീഷ് കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു.

മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. നാദാപുരം, കുറ്റ്യാടി മേഖലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് (33), ഭാര്യ സാനിയോ മനോമി (25) എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയായിരുന്നു.

മറ്റുവാഹനങ്ങള്‍ തടയാതെ ഇവര്‍ സഞ്ചരിച്ച കാര്‍ മാത്രം തടഞ്ഞ് വാഹനത്തിനുള്ളിലിട്ടും പുറത്തിറക്കിയും മര്‍ദിക്കുകയായിരുന്നു. നികിതാസിന്റെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു. ഭാര്യയുടെ നെഞ്ചത്ത് ചവിട്ടേറ്റതായും പരാതിയുണ്ട്.

മര്‍ദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോര്‍ട്ടറാണ് സാനിയോ മനോമി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here