(www.mediavisionnews.in):പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടുവന്ന് കൂടുതല്‍ ജനപ്രിയമാകുകയാണ് ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ്. കഴിഞ്ഞ മാസം വാട്ട്‌സാപ്പ്് പുറത്തിറക്കിയ സ്റ്റിക്കര്‍ ഫീച്ചര്‍ ഹിറ്റായിരുന്നു.
ഇതിന് പിന്നാലെ പ്രിവ്യൂ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കാം. ശരിയായ സന്ദേശമാണോ അയക്കുന്നത്, അല്ലെങ്കില്‍ മാറ്റം വരുത്തണോ എന്നൊക്കെ സന്ദേശകന് മുന്നറിയിപ്പ് നല്‍കുന്നതാണ് ഫീച്ചര്‍.
നേരത്തെ സന്ദേശം ടൈപ്പ് ചെയ്ത ഉടന്‍ തന്നെ സന്ദേശം അയക്കാമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചറില്‍ അയക്കാനുള്ള ക്ലിക്കിന് മുമ്പ് ഒരുവട്ടം കൂടി സന്ദേശം സ്‌ക്രീനില്‍ തെളിയും. ബീറ്റ വേര്‍ഷനായ 2.18.325ലാണ് സൗകര്യം ലഭിക്കുക.
ഗ്രൂപ്പ് ചാറ്റില്‍ പ്രൈവറ്റ് റിപ്ലേക്കുള്ള സൗകര്യം ഈയിടെ വാട്ട്‌സാപ്പ് കൊണ്ടുവന്നിരുന്നു. ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ കാണാതെ സന്ദേശം അയക്കാനും സ്വീകരിക്കാനുമാണ് ഈ ഫീച്ചര്‍ ഉപകാരപ്പെടുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.