വൈദ്യുതി തൂണുകളിൽ പെയിന്റടിച്ചാൽ കർശന നടപടി

0
213
കാഞ്ഞങ്ങാട‌് (www.mediavisionnews.in) :വൈദ്യുതി  പോസ്റ്റുകൾക്ക് പെയിന്റടിച്ച് പരസ്യം എഴുതുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്ത്.  കെഎസ‌്ഇബി അധികൃതരുടെ പരാതിയെ തുടർന്നാണ് ഇലക്ട്രിക് പോസ്റ്റുകൾക്ക് പെയിന്റടിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ‌്പി  പി കെ സുധാകരൻ പൊലീസ് സ്റ്റേഷനുകൾക്ക‌് നിർദേശം നൽകിയത്.
പെയിന്റടിച്ച് പരസ്യം എഴുതുന്നവർക്കും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും പരിപാടികളും എഴുതുന്നവർക്കും എതിരെയായിരിക്കും കേരള പൊലീസ് ആക്ട് 120 ഡി വകുപ്പ് പ്രകാരം കേസെടുക്കുക. ഈ വകുപ്പു പ്രകാരം പ്രതിക്കെതിരെ 5,000 രൂപയായിരിക്കും പിഴ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here