വിടാതെ വിവാദം; ജലീലിനെ വീണ്ടും കുരുക്കി ഹജ് ഹൗസ് നിയമനം

0
196

മലപ്പുറം(www.mediavisionnews.in): സംസ്ഥാന ഹജ് ഹൗസില്‍ വിവാദ നിയമനത്തിന് പിന്നില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലാണെന്ന ആരോപണവുമായി മുന്‍ ഹജ് കമ്മിറ്റി അംഗം രംഗത്ത്. നിയമനം ചോദ്യം ചെയ്തപ്പോള്‍ മന്ത്രിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്ന മറുപടിയാണ്  എക്സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം ജില്ലാ കലക്ടര്‍ അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ലഭിച്ചതെന്ന്  മുന്‍ ഹജ് കമ്മിറ്റി അംഗം എ.കെ അബ്ദുറഹ്മാന്‍ ആരോപിച്ചു. ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ വാദിച്ചിരുന്നത്.

ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഹജ് ഹൗസിലെ നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിറകെ മലപ്പുറം എടക്കര സ്വദേശിനിയെ ക്ലര്‍ക്കിന്റെ ഒഴിവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. അപേക്ഷ പോലും ക്ഷണിക്കാതെയാണ് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായിട്ടുള്ള യുവതിയെ നിയമിച്ചത്. ഹജ് കമ്മിറ്റിയുടെ എക്ലിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ വാദം.എന്നാല്‍ ഹജ് കമ്മിറ്റിയുടെ രണ്ടു യോഗങ്ങളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമനമെന്ന മറുപടിയാണ് കിട്ടിയതെന്ന് മുന്‍ അംഗം എ.കെ. അബ്ദുറഹ്മാന്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ ജീവനക്കാരി ഹജ് ഹൗസിലെ ജോലി രാജിവച്ചിരുന്നു. മൂന്നുമാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെടുത്തു. ഇവിടെയും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here