റോഡ് ശൃംഖലകൾക്ക് അന്തർദേശീയ നിലവാരം ; പൊതുമരാമത്ത് നയം അംഗീകരിച്ചു

0
208

തിരുവനന്തപുരം(www.mediavisionnews.in):പശ്ചാത്തല സൗകര്യവികസനത്തിനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ഊന്നൽനൽകുന്ന സംസ്ഥാന പൊതുമരാമത്ത് നയം മന്ത്രിസഭായോഗം അംഗീകരിച്ചു.

പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്ന റോഡുകൾ, റോഡ് ശൃംഖലകൾക്ക് അന്തർദേശീയ നിലവാരം, സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡുകൾ, അഴിമതിരഹിതമായ നിർമാണം, സുതാര്യത എന്നിവയാണ‌് നയം പ്രധാനമായും ലക്ഷ്യമിടുന്നത‌്. ഇതിനായി എൻജിനിയർമാർക്ക് പരിശീലനം നൽകും.

മരാമത്ത് ഓഡിറ്റ് നിർബന്ധമാക്കും. സ്ഥലം കിട്ടാത്തതിനാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ക്വാളിറ്റി മാന്വൽ, ലബോറട്ടറി മാന്വൽ എന്നിവയിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കും.

പരിസ്ഥിതിസൗഹൃദ നിർമാണ സംവിധാനം ഏർപ്പെടുത്തും. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. തിരുവനന്തപുരംമുതൽ കാസർകോട‌ുവരെയുളള മലയോര ഹൈവേ (1,627 കിലോമീറ്റർ) നിർമാണം പൂർത്തിയാക്കും. തീരദേശ ഹൈവേ (656 കിലോമീറ്റർ) പൂർത്തിയാക്കും. ശബരിമല റോഡുകൾ മെച്ചപ്പെടുത്തി ഏഴുകൊല്ലത്തെ അറ്റകുറ്റപ്പണിക്ക് കരാർ നൽകാനും കൈയേറ്റം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here