രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി കളിക്കരുതെന്ന് ബി.സി.സി.ഐ

0
232

മുംബൈ (www.mediavisionnews.in):ഓസ്‌ട്രേലിയന്‍ പര്യടനത്തിനായുളള തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ബിസിസിഐയുടെ നിര്‍ദ്ദേശം. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയോടും രവിചന്ദ്രന്‍ അശ്വിനോടുമാണ് രഞ്ജി മത്സരം ഇനി കളിക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇഷാന്തും, അശ്വിനും, പരിചയസമ്പന്നരായ മുതിര്‍ന്ന താരങ്ങളാണ്. അവരെ പരിക്ക് പറ്റാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇഷാന്ത് ഓസ്‌ട്രേലിയയില്‍ ധാരാളം സമയം ബോള്‍ ചെയ്യേണ്ട താരമാണ്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ബിസിസിഐ പ്രതിനിധികള്‍ പറയുന്നു.

അതേ സമയം, ഹൈദരാബാദിനെതിരായ അടുത്ത രഞ്ജി മത്സരത്തില്‍ ഡല്‍ഹി ഇഷാന്തിനെ ടീമിലെടുത്തിട്ടുണ്ട്. ഇഷാന്ത് കളിക്കാത്തത് ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 28.3 ഓവറുകളെറിഞ്ഞ ഇഷാന്ത് 4 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here