യൂത്ത് ലീഗ് യുവജനയാത്ര; മഞ്ചേശ്വരത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

0
226

കാസർഗോഡ് (www.mediavisionnews.in): വർഗ്ഗീയമുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 24ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, സംഘാടക സമിതി ചെയർമാനുമായ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുക്താർ എ അദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നാസർ ഇടിയ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എമൂസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, ഹാരിസ് പട്ട്ള, അസീസ് കളത്തൂർ, റഹ്മാൻ ഗോൾഡൻ, പി.എച്ച് അബ്ദുൽ ഹമീദ്, കെ.റഹ്മത്തുള്ള, അസീസ് ഹാജി, അബ്ദുൽ മജീദ് ബി.എ, ഹുസൈൻ മച്ചംമ്പാടി, ഇബ്രാഹിം കൊമ്പക്കുദി, മുസ്തഫ ഉദ്യാവർ, മൂസ തോക്ക, സുബൈർ മാസ്റ്റർ, ഹാരിസ്പാവൂർ ,പി .വൈ ആസിഫ്, സിദ്ധീക് മഞ്ചേശ്വരം, റഹീം പള്ളം, ബി.എം മുസ്തഫ, ഫാറൂഖ് ചെക്ക് പോസ്റ്റ്, അബ്ദുല്ല കജ, യു.എ ഖാദർ, സിദ്ധീഖ് കജ, മൊയ്തീൻ കുഞ്ഞി പ്രിയ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here