യുവജന യാത്രയയ്ക്ക് സ്വീകരണമൊരുക്കുന്നതിനിടെ എം.എസ്.എഫ് നേതാവ് മരത്തില്‍ നിന്ന് വീണു മരിച്ചു

0
214

തലശ്ശേരി(www.mediavisionnews.in): എം.എസ്.എഫ് നേതാവ് മരത്തില്‍ നിന്ന് വീണു മരിച്ചു. എം.എസ്.എഫ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാമ്പ്രം (22) ആണ് മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണത്തിനായി ടൗണില്‍ അലങ്കാരം നടത്തുന്നതിനിടയില്‍ മരണപ്പെട്ടത്.

ജില്ലാ കോടതി സീ വ്യു പാര്‍ക്കിന് സമീപത്തെ മരത്തില്‍ കൊടികെട്ടാന്‍ കയറിയതായിരുന്നു. സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മട്ടാപ്രത്തെ പി.പി.ഉസ്മാന്റെയും റംലയുടെയും മകനാണ്. സഹോദരങ്ങള്‍: അജീര്‍, യാസര്‍, ജാവിദ്, റിസ്വാന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here