അബുദാബി (www.mediavisionnews.in): സമൂഹമാധ്യമങ്ങളിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയോ വിഡിയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ്. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനൽ വിഭാഗം ഡയറക്ടർ കേണൽ ഒമ്രാൻ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
സംശയകരമായ ലിങ്കുകളിലേക്കു പോകരുത്. ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം. വളരെ വ്യക്തിപരമായ ചിത്രങ്ങളോ ദൃശ്യങ്ങളോ സ്വന്തം അക്കൗണ്ടുകളിൽ സൂക്ഷിക്കരുത്_മസ്റൂയി പറഞ്ഞു.
ക്രിമിനലുകൾ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രങ്ങൾ ഹാക്കർമാർ എടുക്കുകയും ബ്ലാക്ക് മെയിൽ ചെയ്യാനും സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലുള്ള ചിലർ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട പല കേസുകളും അന്വേഷിച്ചുവരുന്നുവെന്നും അബുദാബി പൊലീസ് അറിയിച്ചു.