മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര: മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ബൈക്ക് റാലി സംഘടിപ്പിച്ചു

0
203

ഉപ്പള(www.mediavisionnews.in):‘വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണാർഥം മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് രണ്ട് മേഖലകളിലായി ബൈക്ക് റാലി സംഘടിപ്പിച്ചു. ഇച്ചിലങ്കോടിൽ നിന്ന് യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റും ജാഥ ക്യാപ്റ്റനും ആയ ‌ ഉമർ ബൈൻകിമൂലയ്ക്ക് മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ബി യൂസുഫ് ഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു. ഉപ്പള ഗേറ്റിൽ നിന്നും ആരംഭിച്ച ജാഥ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ പി.വൈ ആസിഫിന് പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി വി.പി ശുകൂർ ഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു. രണ്ട് മേഖല ബൈക്ക് റാലികളും കൈകമ്പയിൽ സമാപിച്ചു. കൈകമ്പയിൽ നിന്ന് ഉപ്പളയിലേക് വിളംബര ജാഥയും നടത്തി.

മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ മൈഷൂഖ്, മംഗൽപാടി പഞ്ചായത്ത്‌ ഭാരവാഹികളായ അബ്ദുള്ള മാളിഗെ, അബ്ബാസ് ഹാജി, അഷ്‌റഫ്‌ സിറ്റിസൺ, അലി മാസ്റ്റർ, ബോർഡ്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ്, അബ്ദുല്ല മഥേരി, ഉമ്മർ രാജാവ്, യൂത്ത് ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ ബഷീർ സംഘം, ലത്തീഫ് പത്വാടി, ഉമ്പായി പെരിങ്ങടി, അക്ബർ, നൗഫൽ ചെറുഗോളി, ജലീൽ അടക്ക, മുനീർ ബന്ദിയോട്, അസീം മണിമുണ്ട, മജീദ് പച്ചമ്പള, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ ബി.എം, റസാഖ് ബാപ്പയ്ത്തൊട്ടി, എം.എസ്.എഫ് ഭാരവാഹികളായ റഹീം പള്ളം, സിദ്ദിഖ് പച്ചിലംപാറ, സൈദാലി, സാലി ബന്ദിയോട്, നമീസ് കുത്കൊട്ടി, അഫ്സൽ ബേക്കൂർ, യൂത്ത് ലീഗ് നേതാക്കളായ താഹിർ ബി.ഐ ഉപ്പള, റിയാസ് പച്ചിലംപാറ, നൗഷാദ് ഉപ്പള, ഫൈസൽ കിയൂർ, ചെമ്മി പഞ്ചാര, ഹനീഫ് ഒളയം, അഷ്‌റഫ്‌ ഉപ്പള, മുഹമ്മദ് ഉപ്പള ഗേറ്റ്, മുഹമ്മദ് കുഞ്ഞി ഷാഫി നഗർ, അബൂബക്കർ വടകര തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here