മുന്‍ പിഎസ്‌സി ചെയര്‍മാന്റെ പരാമര്‍ശങ്ങള്‍ ലീഗ് എംഎല്‍എയുടെതാക്കി വ്യാജ പ്രചാരണം; ബിജെപിക്കാരന്‍ അറസ്റ്റില്‍

0
222

ഈരാറ്റുപേട്ട (www.mediavisionnews.in): ശബരിമല യുവതീപ്രവേശനത്തെക്കുറിച്ചുള്ള മുന്‍ പിഎസ്‌സി ചെയര്‍മാന്റെ പരാമര്‍ശങ്ങള്‍ ലീഗ് എംഎല്‍എ കെഎന്‍എ ഖാദറിന്റേതെന്ന തലക്കെട്ടില്‍ വ്യാജമായി പ്രചരിപ്പിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് 183-ാം വകുപ്പു പ്രകാരമാണ് ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസില്‍ ആര്‍. വിനോദിനെതിരെ കേസ്.

ഡോ.കെഎസ് രാധാകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രമുഖ വാര്‍ത്താ ചാനലില്‍ വന്ന ദൃശ്യങ്ങളാണു വിനോദ് ദുരുപയോഗം ചെയ്തത്. യൂ ട്യൂബില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഒക്ടോബര്‍ എട്ടിനു തെറ്റായ അടിക്കുറിപ്പോടെ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തു. ഇത് ശരിയായ വാര്‍ത്തയാണെന്ന തെറ്റിദ്ധാരണയില്‍ എട്ടു ലക്ഷത്തോളം പേര്‍ ഈ വിഡിയോ കാണുകയും 30000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here