ഉപ്പള (www.mediavisionnews.in): മംഗല്‍പാടി മണ്ണംകുഴിയിലെ അംഗന്‍വാടി കെട്ടിടം തകര്‍ച്ചയുടെ വക്കിലായിരിക്കുകയാണെന്നു ആക്ഷേപം. 2001 ജൂലൈ 17ന് ഉദ്‌ഘാടനം ചെയ്‌ത കെട്ടിടമാമ് 17 വര്‍ഷം ആവുമ്പോഴേക്കും തകര്‍ന്നു തുടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ചുമരുകളിലും മേല്‍ക്കൂരയിലും വിള്ളല്‍ വീണുവെന്നു നാട്ടുകാരും അംഗന്‍വാടി ജീവനക്കാരും പറയുന്നു. സ്ലാബിന്റെ ചില ഭാഗങ്ങളും ഇളകി വീണു കൊണ്ടിരിക്കുന്നു.
12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അംഗന്‍വാടിയുടെ ശോച്യാവസ്ഥ കുട്ടികളുടെ മാതാപിതാക്കളെയും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. അംഗന്‍വാടിക്ക് ഗേറ്റ് ഇല്ലാത്തത് സാമൂഹ്യ ദ്രോഹികളുടെ ശല്യവും ക്ഷണിച്ചു വരുത്തുന്നു. ഇരുട്ടിന്റെ മറവില്‍ ഇവിടെ സൈ്വര്യ വിഹാരം നടത്തുന്ന ചിലര്‍ അംഗന്‍വാടി ബോര്‍ഡ് നശിപ്പിച്ചതായും ചില സാധനങ്ങള്‍ മോഷ്‌ടിച്ചതായും അംഗന്‍വാടി ജീവനക്കാര്‍ പറയുന്നു.
അംഗന്‍വാടിയുടെ ശോച്യാവസ്ഥയെ കുറിച്ച് പഞ്ചായത്തില്‍ നിരവധി തവണ പരാതിയുമായി പോയപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയായ അംഗന്‍വാടി കെട്ടിടങ്ങള്‍ക്കേ ധനസഹായം നല്‍കാനാവൂ എന്നാണ് മറുപടിയെന്നു പറയുന്നു.
മുട്ടുന്യായം പറഞ്ഞ് കുട്ടികളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും ദുരന്തത്തിനു കാത്തു നില്‍ക്കാതെ കെട്ടിടം സുരക്ഷിതമാക്കണമെന്നുമാണ് അധികൃതരോടുള്ള നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അപേക്ഷ.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ