മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ബി ജെ പി മാര്‍ച്ച്‌ നടത്തി

0
241

മഞ്ചേശ്വരം (www.mediavisionnews.in):പൈവളികെ പഞ്ചായത്തില്‍ താല്‍താജെ എന്ന സ്ഥലത്തു എസ്‌ സി വിഭാഗത്തില്‍പെട്ട ഉമേശ്‌ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കട, ബോംബ്‌ വച്ചു തകര്‍ത്ത സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി.

ഹൊസങ്കടി ജംഗ്‌ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ രവീശതന്ത്രി കുണ്ടാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോളാര്‍ സതീശ്‌ ചന്ദ്ര ഭണ്ഡാരി, ബി എം ആദര്‍ശ്‌, സരോജ ബല്ലാള്‍, സുനില്‍ കുമാര്‍, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, പത്മനാഭ കടപ്പുറം, സുബ്രഹ്മണ്യഭട്ട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബായാറില്‍ നടന്ന അയ്യപ്പ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ വിരോധത്തിലാണ്‌ ഉമേശിന്റെ കടയ്‌ക്കു നേരെ അക്രമമുണ്ടായതെന്ന്‌ ബി ജെ പി ആരോപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here