മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസ് നയാബസാറിലേക്കു മാറ്റണം: ജനകീയവേദി നിവേദനം നൽകി

0
209

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിന്റെ പ്രവർത്തനം നയാബസാറിൽ ഒഴിഞ്ഞു കിടക്കുന്ന വിശാലമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മംഗൽപാടി ജനകീയവേദി പഞ്ചായത്തു പ്രസിഡണ്ടിന് നിവേദനം നൽകി. അസൗകര്യങ്ങൾക്കു നടുവിൽ വാടകകെട്ടിടത്തിലെ ഒന്നാം നിലയിലാണിപ്പോൾ താലൂക് സപ്ലൈ ഓഫിസ് പ്രവർത്തിക്കുന്നത്.

കൈക്കുഞ്ഞുമായി വരുന്ന ആളുകൾക്കും, പ്രായമായ ആളുകൾക്കുമൊക്കെ കോണി കയറി മുകളിലെത്താൻ വളരെ പ്രയാസമാണ്. മാത്രമല്ല ബന്തിയോട് ബസ്സിറങ്ങി അര കിലോമീറ്ററിലധികം നടന്നു വേണം ഇവിടെയെത്താൻ നയാബസാറിലെ കെട്ടിടത്തിലേക്ക് ഓഫിസ് പ്രവർത്തനം മാറ്റിയാൽ ആളുകൾക്കും, ജീവനക്കാർക്കും വളരെ സൗകര്യമാവും. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് പ്രസ്തുത കെട്ടിടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജനകീയവേദി നിവേദനം നൽകിയിട്ടുണ്ട്.

മഹ്മൂദ്കൈകമ്പ,ഷാനവാസ്,ഷാജഹാൻ,റൈഷാദ്,നാസിർ,മൊയ്‌നു,ശരീഫ്,അഷാഫ്,അഷ്‌റഫ് തുടങ്ങിയവരാണ് നിവേദനം നൽകിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here