ബിജെപിയുടെ പരസ്യ ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം: കോൺഗ്രസ്

0
225

ന്യൂദല്‍ഹി (www.mediavisionnews.in): ബിജെപിയുടെ പരസ്യചെലവുകൾ  തെരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(ബാർക്ക്) വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ആവശ്യമുന്നയിച്ച് കൊണ്ട് രംഗത്തെത്തിരിക്കുന്നത്.

തങ്ങളുടേത് മാറ്റത്തിന് വേണ്ടി പൊരുതുന്ന പാർട്ടിയാണെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ ബിജെപിയുടെ പരസ്യ ചെലവുകൾ ചൂണ്ടിക്കാട്ടുന്നത് വൻ കമ്പനികളും രാഷ്ട്രീയവുമായുള്ള ബന്ധത്തെ കുറിച്ചാണ്-; മനോജ് തിവാരി പറഞ്ഞു. നിലവില്‍ തെരരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനായി ബിജെപി ഇതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് കമ്മീഷന്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഇത്  ബിജെപിയുടെ തീവ്രമുതലാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും തിവാരി ആരോപിക്കുന്നു.

ബാർക്കിന്റെ കണക്ക് പ്രകാരം  ട്രിവാഗോ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വന്‍കിട കമ്പനികളെ തള്ളിയാണ് ബിജെപി ഒന്നാമതെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്  അടുത്തിരിക്കെയാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ബിജെപി പരസ്യം ചെയ്യുന്നത്. നവംബര്‍ പത്തുമുതല്‍ പതിനാറ് വരെ നല്‍കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതേസമയം ബാര്‍ക്ക് പറത്തുവിട്ട പട്ടികയില്‍ ആദ്യത്തെ 10 പേരിലും കോണ്‍ഗ്രസ് ഇല്ല. ബിജെപിക്ക് തൊട്ടുപിറകിലായി നെറ്റ്ഫ്ലിക്സും ട്രിവാഗോയും സന്തൂര്‍ സാന്‍ഡലുമാണ് ബാര്‍ക്കിന്‍റെ ലിസ്റ്റിലുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here