ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ട: കുഞ്ഞാലിക്കുട്ടി

0
208

കോഴിക്കോട് (www.mediavisionnews.in): സന്നിധാനത്തെ രാഷ്ട്രീയ കളമാക്കി ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വർഗീയ വിഷം ഇളക്കി വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. പൊതു സമൂഹം പ്രതികരിക്കേണ്ട സമയമാണിതെന്നും കുഞ്ഞാലിത്തുട്ടി പറഞ്ഞു.

ബാബറി മസ്ജിദിനെ ശബരിമലയോട് താരതമ്യം ചെയ്യേണ്ടതില്ല. ന്യൂനപക്ഷങ്ങൾ പമ്പരവിഡ്ഡികളാണെന്നാണ് ചിലർ കരുതുന്നത്. ശബരിമല വിവാദത്തിലെ സർക്കാർ നിലപാട് ന്യൂനപക്ഷ പിന്തുണ കിട്ടാൻ സഹായിക്കുമെന്ന വിലയിരുത്തൽ മലർ പൊടിക്കാരന്റെ സ്വപ്നമെന്നും ഉറച്ച നിലപാടിൽ നിന്നവർ ഇപ്പോൾ സാവകാശം തേടിയത് എന്തിനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. അതേസമയം കെ ടി ജലീലിനെതിരാ ബന്ധു നിയമന വിവാദത്തില്‍ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here