ബന്ധുനിയമനം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉപ്പളയിൽ പ്രകടനം നടത്തി

0
242

ഉപ്പള(www.mediavisionnews.in): ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃസഹോദരപുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പട്ട് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ട് തന്റെ ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെവാദം കുറ്റസമ്മതമൊഴിയാണെന്നും അത് കൊണ്ട് മന്ത്രി ജലീല്‍ ഉടന്‍ രാജിവെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പ്രകടനത്തിന് എം.ബി യൂസഫ്, ഉമ്മർ അപ്പോളോ, ഉമ്മർ ബൈൻകിമൂല, ആസിഫ് പി.വൈ, ഉമ്മർ രാജാവ്,ഷാഫി പത്വാടി, അസീം മണിമുണ്ട, മജീദ് പച്ചമ്പള, ഉമ്പായി പെരിങ്കടി, ജലീൽ അടക്ക, അക്ബർ, നൗഫൽ ചെറുഗോളി, സൈൻ യു.കെ, റഹീം പള്ളം, സിദ്ധീഖ്, മുഫാസി നേതൃത്വംനല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here