നോട്ട് നിരോധനത്തിന് വിചിത്ര വിശദീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

0
237

മുംബൈ (www.mediavisionnews.in):നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത് നോട്ട് കണ്ടുകെട്ടല്ല. മറിച്ച് രാജ്യത്ത് ഡിജറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചപ്പിച്ച് ശരിയായ സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കുകയെന്നതായിരുന്നു.

ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ പടിയായിരുന്നു നോട്ട് നിരോധനം. ഡിജറ്റില്‍ ഇടപാടിലേക്ക് മാറിയതോട് എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന ദുഷ്‌കരമായി മാറി.

ആളുകള്‍ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് കൊണ്ട് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് പറയുന്നു. പക്ഷേ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം നോട്ടു കണ്ടുകെട്ടല്‍ അല്ല. പകരം പുതിയ സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here