നബിദിനാഘോഷം മാതൃകാപരമായിരിക്കണം -പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ

0
232

കാസർകോട്(www.mediavisionnews.in): ലോക ജനതയ്ക്ക് മാതൃകാപരമായ രീതിയിൽ ജീവിതംനയിച്ച പ്രവാചകന്റെ ജന്മദിനാഘോഷം മാതൃകാപരമായിരിക്കണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ആഹ്വാനംചെയ്തു. മുഴുവൻ പരിപാടികളും വഴിയിലെ തടസ്സങ്ങൾ ഒഴിവാക്കിക്കൊണ്ടും ശുചിത്വം പാലിച്ചുകൊണ്ടും പ്രവാചകന്റെ നിർദേശം അനുസരിച്ചുമായിരിക്കണം. റാലികളിൽ ശുചിത്വം, അച്ചടക്കം, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിക്കണം.

പ്ലാസ്റ്റിക്ക് തോരണങ്ങളും നിരോധിത പ്ലാസ്റ്റിക്ക് കവറുകളും പൂർണമായും ഒഴിവാക്കി ഭക്ഷണ-പലഹാര-പാനീയ വിതരണത്തിന് പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമിതമായ പാത്രങ്ങൾക്കും ഗ്ലാസ്സുകൾക്കും പകരം കഴുകിവൃത്തിയാക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കണം. നബിദിന റാലികൾ സംഘടിപ്പിക്കുമ്പോൾ ഗതാഗത തടസ്സം ഒഴിവാക്കാനും നിയമപാലകരുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കാനും കഴിയണം -അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here