നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു; ക്രൂരകൃത്യം നോക്കി നിന്ന് നാട്ടുകാര്‍

0
247

ഹൈദരാബാദ്(www.mediavisionnews.in):: നടുറോഡില്‍ വച്ച് ഡ്രെെവറെ ഓട്ടോറിക്ഷ ഉടമ വെട്ടിക്കൊന്നു. ഹൈദരാബാദിലെ മിര്‍ ചൗക്കിലെ നയാപൂളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വാടക ആവശ്യപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോയുടെ ഉ‍ടമയായ അബ്ദുള്‍ ഹാജ ഡ്രെെവറായ ഷക്കീര്‍ ഖുറേഷി (30)യെ കശാപ്പ് ചെയ്യുന്ന കത്തി കൊണ്ട് പല തവണ വെട്ടി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നടുറോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് അബ്ദുള്‍ ഹാജ (29) ഷക്കീറിനെ വെട്ടി വീഴ്ത്തിയത്. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസടക്കമുള്ളവര്‍ സ്ഥലത്ത് എത്തുന്നത്. സംഭവ ദിവസം വാടക ആവശ്യപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ഹാജ സമീപത്തെ ഇറച്ചിക്കടയിൽ നിന്ന് കത്തിയെടുത്ത് ഖുറേഷിയുടെ കഴുത്തിൽ കുത്തിയിറക്കി. എന്നിട്ടും കലി അടങ്ങാത്ത ഹാജ പല ആവർത്തി ഡ്രൈവറെ കുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ഇതിന് പുറമേ  ഖുറേഷിയെ കൊന്ന ശേഷം കത്തിയിലെ രക്തം തന്റെ വസ്ത്രത്തില്‍ തുടച്ച്  മൃതദേഹത്തിന് മുമ്പിൽ കാവലിരിക്കുന്ന ഹാജയുടെ മറ്റൊരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ സെപ്റ്റംബറില്‍ അത്തര്‍പൂര്‍ പ്രദേശത്ത് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കോടാലി കൊണ്ട് യുവാവിനെ വെട്ടി കൊലപ്പെടുത്തുകയും കെട്ടിതൂക്കുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here