ദ്വീപ് കാണാനെത്തിയ വിനോദസഞ്ചാരിയെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി

0
223

പോര്‍ട്ട്ബ്ലയര്‍ (www.mediavisionnews.in): വിനോദ സഞ്ചാരിയെ ദ്വീപ് നിവാസികളായ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി. തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലെത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയായ ജോണ്‍ അലന്‍ ചാവു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലുള്ളത്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്ററും സൗത്ത് ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

2011 ലെ ജനസംഖ്യാ കണക്കെടടുപ്പ് പ്രകാരം 40 സെന്റിനലീസ് വര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികള്‍ക്കും, ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രവേശിക്കാനാവില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here