ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

0
231

ന്യൂദല്‍ഹി(www.mediavisionnews.in):: രാജ്യതലസ്ഥാനത്തെ ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് എം.പി. മസ്ജിദിനുള്ളിലെ സ്റ്റെയര്‍കെയ്‌സിനടിയില്‍ വിഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ.’

അന്ന് പറഞ്ഞ പ്രസ്താവനയില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് രാജ്യത്താകമാനം 3000 പള്ളികള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബി.ജെ.പിയുടെ എം.പിയാണ് സാക്ഷി മഹാരാജ്. നേരത്തേയും വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവനയുമായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ഇയാള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here