തലപ്പാടി-കുമ്പള ദേശീയപാത പ്രവൃത്തിക്കു കേന്ദ്രാനുമതി: മന്ത്രി ജി.സുധാകരന്‍

0
226

തിരുവനന്തപുരം (www.mediavisionnews.in): ദേശീയപാത 66ല്‍ കാസര്‍കോട്‌, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ്‌ പ്രവൃത്തികള്‍ക്ക്‌ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ – മണത്തല (4 കി.മീ), തളിക്കുളം – കൊപ്രക്കളം (12 കി.മീ), ആലപ്പുഴ ജില്ലയിലെ അരൂര്‍ – ചേര്‍ത്തല (23.67 കി.മീ), പുറക്കാട്‌ – കരുവാറ്റ (10.കി.മീ) എന്നീ പ്രവൃത്തികള്‍ക്കാണ്‌ പീരിയോഡിക്കല്‍ റിന്യൂവല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട്‌ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മേല്‍പറഞ്ഞ റീച്ചുകളിലെ ഉപരിതലത്തിന്റെ ഗ്യാരന്റി കാലാവധി തീര്‍ന്നിട്ടും ഉപരിതലം പുതുക്കുന്നതിനു കേന്ദ്ര ഗതാഗത മന്ത്രാലയം രണ്ടു വര്‍ഷമായി നാലുവരിപ്പാത വികസനത്തിന്റെ പേരില്‍ ഫണ്ട്‌ അനുവദിക്കുകയുണ്ടായില്ല. എന്നാല്‍ നാലുവരിപ്പാത വികസനം നീണ്ടു പോകുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ഉപരിതലം പുതുക്കുന്നതിനും ഫണ്ട്‌ അനുവദിക്കണമെന്ന്‌ കേന്ദ്ര മന്ത്രിക്കു കത്ത്‌ നല്‍കിയതിന്റേയും പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയപാത ചീഫ്‌ എഞ്ചിനീയറും ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രാലയവുമായി തുടര്‍ നടപടികള്‍ സ്വീകരിച്ചതിന്റേയും ഭാഗമായി ഫണ്ട്‌ അനുവദിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here