ഡിവൈ.എസ്​.പി റോഡിലേക്ക്​ തള്ളിയിട്ട യുവാവ്​ വാഹനമിടിച്ച്​ മരിച്ചു; കൊലക്കുറ്റത്തിന്​ കേസ്​

0
189

തിരുവനന്തപുരം(www.mediavisionnews.in) : വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ഡിവൈ.എസ്​.പിയുമായുള്ള തർക്കത്തിനിടെ യുവാവ്​ മറ്റൊരു വാഹനമിടിച്ച്​ മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര കാവുവിളയിൽ തിങ്കളാഴ്​ച രാത്രി 11ഒാടെയാണ്​ സംഭവം.

നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വ​േദശി സനലാണ്​ (32) മരിച്ചത്​. ഹരികുമാർ തള്ളിയതിനെതുടർന്ന്​ റോഡിൽ വീണ സനലി​​​​​​െൻറ ശരീരത്തിലേക്ക്​ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന്​ നാട്ടുകാർ പറഞ്ഞു.

സംഭവത്തിന്​ ശേഷം ഹരികുമാര്‍ ഒളിവിലാണ്​. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. ഇലക്ട്രീഷ്യനായിരുന്ന സനലിന്​ ഭാര്യയും രണ്ടു മക്കളുമുണ്ട്.

യുവാവിന്​ ഗുരുതര പരിക്കേറ്റത്​ ശ്രദ്ധയിൽപെട്ടിട്ടും അയാളെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതെ ഡിവൈ.എസ്​.പി മുങ്ങിയതായും നാട്ടുകാർ കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര പൊലീസെത്തു​േമ്പാൾ സനലിന്​ ജീവനുണ്ടായിരുന്നു. 11.30ഒാടെ സനലിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

കൊടങ്ങാവിള കമുകിന്‍കോടിലെ വീട്ടില്‍ എത്തിയതായിരുന്നു ഡിവൈ.എസ്.പി. ഇവിടെനിന്ന്​​ ഇറങ്ങി കാര്‍ എടുക്കാനെത്തിയപ്പോള്‍ വാഹനം കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. സ്വകാര്യ വാഹനത്തില്‍ യൂനിഫോമിലല്ലാതെ വന്ന ഡിവൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. വാക്കുതർക്കത്തിനിടെ ഡിവൈ.എസ്​.പി സനലിനെ തള്ളിയിടുകയായിരുന്നത്രെ. മരിച്ച സനല്‍ ഇലക്ട്രീഷ്യനായിരുന്നു.

നാട്ടുകാര്‍ ഡിവൈ.എസ്.പിയെ കയ്യേറ്റം ചെയ്​തതായാണ്​ വിവരം. അതിനിടെ ഡിവൈ.എസ്.പിയെ പരിസരവാസിയായ സുഹൃത്ത് ബിനു സ്ഥലത്തുനിന്ന്​ രക്ഷപ്പെടുത്തി. അദ്ദേഹം വന്ന കാറും മാറ്റിയിട്ടുണ്ട്​. നാട്ടുകാര്‍ രാത്രി വൈകി കൊടുങ്ങാവിള ജങ്​ഷൻ ഉപരോധിച്ചു. സ്​ഥലം എം.എൽ.എ കെ. ആൻസലനും റൂറൽ എസ്​.പി അശോക്​ കുമാറും സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുന്നു.

സംഭവത്തെകുറിച്ച് നെയ്യാറ്റിന്‍കര പൊലീസ് വിശദീകരിക്കാന്‍ തയാറായിട്ടില്ല. അപകടം പറ്റിയതാണെന്ന്​ മാത്രമാണ്​ പൊലീസ്​ അറിയിച്ചതെന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്​ച പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here