ചറപറ സിക്സുമായി രോ’ഹിറ്റ്’ തിരുവനന്തപുരത്തും ജയ്‌ഹോ, ഇന്ത്യയ്ക്ക് പരമ്പര

0
221

തിരുവനന്തപുരം(www.mediavisionnews.in): വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഒന്നിനെതിരെ മൂന്ന് ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കിയത്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌പോട്‌സ് ഹബ്ബില്‍ നടന്ന അവസാന ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന് അനായാസം വിജയിച്ചാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.

വിന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ആറ് റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. തോമസിന്റെ പന്തില്‍ കുറ്റിതെറിച്ചാണ് ധവാന്‍ മടങ്ങിയത്.

രോഹിത്ത് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടി. 56 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും സഹിതം 63 റണ്‍സാണ് രോഹിത്ത് നേടിയത്. കോഹ്ലി 29 പന്തില്‍ 33 റണ്‍സും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 31.5 ഓവറില്‍ കേവലം 104 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുംറയും ഖലീല്‍ അഹമ്മദുമാണ് തിരുവന്തപുരത്ത് വിന്‍ഡീന്റെ നടുവൊടിച്ചത്.

25 റണ്‍സെടുത്ത നായകന്‍ ജസാണ്‍ ഹോള്‍ഡറും 24 റണ്‍സെടുത്ത സാമുവല്‍സിനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ഓപ്പണര്‍ പോളി 16ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ആദ്യ ഓവര്‍ തന്നെ വിക്കറ്റ് വീണ വിന്‍ഡീസിന് പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടായില്ല. പോളി (0) ഹോപ്പ് (0), ഹെറ്റ്‌മേയര്‍ (9), അലന്‍ (4), പോള്‍ (5) എന്നിങ്ങനെയാണ് മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

9.5 ഓവറില്‍ ഒരു മെയ്ഡിനടക്കം 34 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഖലീല്‍ അഹമ്മദ് ഏഴോവറില്‍ 29ഉം ഭുംറ ആറോവറില്‍ 11ഉം റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും കുല്‍ദീപും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here