ന്യൂഡൽഹി (www.mediavisionnews.in): 2002 ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഹൈകോടതി വിധിക്കെതിരെ സകിയ ജാഫ്രി നൽകിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മോദിക്ക് കലാപത്തിൽ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ കഴിഞ്ഞവർഷം ഗുജറാത്ത് ഹൈകോടതി ശരിവെച്ചിരുന്നു. മോദിക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സകിയയുടെ ആരോപണം.
കോൺഗ്രസ് നേതാവും എം.പിയുമായ ഇഹ്സാൻ ജാഫ്രിയടക്കം 69 പേരാണ് ഗുൽബർഗ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്. ഇഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സകിയ ജാഫ്രി. കലാപം നടക്കുമ്പോൾ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.