ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം

0
271

വിറ്റാമിന്‍ എ

കൊച്ചി(www.mediavisionnews.in): കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ എ. ക്യാരറ്റ്, മത്തങ്ങ പോലുള്ള പച്ചക്കറികളില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നല്ല കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കാം

ദഹനപ്രക്രിയക്ക് ശേഷം നാം കഴിച്ച ഭക്ഷണത്തിലെ അവശേഷിക്കുന്ന ചില അവശിഷ്ടങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. ഇവ കോശങ്ങളെ നശിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. ആന്റിഓക്സിഡന്റ് അംശം അടങ്ങിയിരിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് ഈ ദാതുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിലൂടെ ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിനെ ഒരു പരിധി വരെ തടയാം.

ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം..

പ്രതിരോധശേഷി കൂട്ടാം

ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ശരീരത്തിന് ദോഷകരമായ ബാക്ടീരിയ, വൈറസ് എന്നിവയെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും എല്ലുകളുടെ ആരോഗ്യത്തിനും, നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിനും ഊര്‍ജം പകരും.

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ആരോഗ്യമുള്ള ഹൃദയം ഉണ്ടാകണമെങ്കില്‍ ആദ്യം ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഡയറ്ററി ഫൈബറുകളും രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, കൊളസ്ട്രോള്‍, കാല്‍സ്യം തുടങ്ങിയവയുടെ മിശ്രിതത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരിയായ രീതിയിലൂടെ രക്തയോട്ടം നലനിര്‍ത്തി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാം..

ചര്‍മ്മ സംരക്ഷണത്തിന്

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പൊട്ടാസ്യവും കോശസംരക്ഷണത്തിന് സഹായിക്കുന്നു. ചര്‍മ്മ വരള്‍ച്ചയെ തടയുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മം ആരോഗ്യത്തോടെ സുന്ദരമായി കാത്തുസൂക്ഷിക്കാനാവുന്നു.

കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാം

ക്യാരറ്റിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ക്യാരറ്റില്‍ പഞ്ചാസരയുടെയും കലോറിയുടെയും അംശം കുറവായതിനാല്‍ പ്രമേഹത്തെയും തടുക്കാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here