കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍, കൊട്ടാരക്കര സബ് ജയിലിലേക്ക്

0
200

പത്തനംതിട്ട(www.mediavisionnews.in): ശബരിമല യാത്രയ്ക്കിടയില്‍ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും സമാനമായ വകുപ്പുകളില്‍ 14 ദിവസത്തിലേക്ക് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ആണ് പൊലീസ് സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചു, നിരോധിക്കപ്പെട്ട മേഖലയിലേക്ക് കടന്ന് ചെല്ലാന്‍ ശ്രമിച്ചു എന്നിവയാണ് സുരേന്ദ്രനെതിരെ പൊലീസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു പൊലീസ് സുരേന്ദ്രനേയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ 6.30 ഓടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സുരേന്ദ്രന്‍ പൊലീസിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭക്ഷണം, മരുന്ന് എന്നിവയടക്കം മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു എന്നും പൊലീസ് മര്‍ദിച്ചു എന്നും സുരേന്ദ്രന്‍ പാരാതിപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉള്ളതായി തെളിഞ്ഞില്ല എന്നാണ് പൊലീസ് പറയുന്നത്. റിമാന്റ് ചെയ്ത സുരേന്ദ്രന്‍ അടക്കമുള്ളവരെ പൊലീസ്  കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here