കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ; എംഎല്‍എ ആയി തുടരാം

0
220

ന്യഡല്‍ഹി(www.mediavisionnews.in) മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഷാജിക്ക് എംഎല്‍എ ആയി തുടരാമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും വോട്ടിങ്ങിനും സാധിക്കില്ലെന്ന ഉപാധികളോടെയാണ് സുപ്രീം കോടതി സ്‌റ്റേ നല്‍കിയത്.

കേസില്‍ അന്തിമ വിധി വരുന്നതുവരെ ഉപാധികള്‍ ബാധകമായിരിക്കും. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി വിധി ഭാഗികമായി സ്‌റ്റേ ചെയ്തത്. ഇതോടെ, നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാം. കേസ് ജനുവരിയിലേക്ക് മാറ്റി.

ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ. എം. ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു.

ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കെ. എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമ സഭാ സെക്രട്ടറിയുടെ അറിയിപ്പ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ നിയസഭ അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഇത് രേഖാമൂലം നല്‍കിയില്ല.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം.

എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here